---
title: "കണ്ണൂരിൽ അംഗ പരിമിതനായ ബിഎൽഒക്ക് ക്രൂര മർദനം ; യുവാക്കൾക്കെതിരെ കേസ്"
english_title: "Limited BLO brutally beaten in Kannur; Case filed against youths"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/327879/Limited BLO brutally beaten in Kannur; Case filed against youths"
published_at: "2025-11-25T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925bb5fd9b34_1000993906.jpg"
keywords: []
---

# കണ്ണൂരിൽ അംഗ പരിമിതനായ ബിഎൽഒക്ക് ക്രൂര മർദനം ; യുവാക്കൾക്കെതിരെ കേസ്

> **Lead Summary:** കണ്ണൂരിൽ വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനാ യ ബിഎൽഒയെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. കൂത്തുപറമ്പ് 74-ാം നമ്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ഗവ.ഹയർ സെക്കന്റ്ററി സ്‌കൂൾ ഓഫീസ് അസിസ്റ്റൻറുമായ പി രതീഷ് നാണ് വൈകുന്നേരം പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിനടുത്തായി മർദനമേറ്റത്.

## Article Content

കണ്ണൂരിൽ വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനാ യ ബിഎൽഒയെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. കൂത്തുപറമ്പ് 74-ാം നമ്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ഗവ.ഹയർ സെക്കന്റ്ററി സ്‌കൂൾ ഓഫീസ് അസിസ്റ്റൻറുമായ പി രതീഷ് നാണ് വൈകുന്നേരം പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിനടുത്തായി മർദനമേറ്റത്.

സ്‌കുളിൽ തന്നെ ജോലി ചെയ്യുന്ന ഭാര്യയെയും കൂട്ടി ഇരുചക്രവാഹ നത്തിൽ വരുന്നതിനിടയിൽ ഇതേ ദിശ യിൽ നിന്നും വരികയായിരുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് രതീഷിനെ അസഭ്യം പറയുകയും പിന്നീട് ഭാര്യയുടെയും മകൻ്റെയും മുന്നിൽ വച്ച് കൈകൊണ്ട് മർദിക്കുകയും ചെയ്ത‌തത്.

കഴുത്തിനും മുഖത്തും പരിക്കേറ്റ രതീഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രതീഷിൻറെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കൾ പോലീസ് കസ്റ്റഡിയിലായതായും അറിയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/327879/Limited BLO brutally beaten in Kannur; Case filed against youths)